ടിപ്പററി: സുയിർ നദിയിൽ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം. ഐറിഷ് നദികളിലും തടാകങ്ങളിലും മത്സ്യബന്ധനത്തിന് അധികാരമുള്ള ഇൻലാൻഡ് ഫിഷറീസ് അയർലന്റാണ് (ഐഎഫ്ഐ) അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇൻലാൻഡ് ഫിഷറീസ് അയർലന്റ് പോലീസിൽ നിന്നും സംഭവത്തിന്റെ വിശദാംശങ്ങൾ തേടി.
ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു 30 വയസ്സുള്ള ഡാനി കാവനാഗ് മുങ്ങിമരിച്ചത്. നീന്താൻ ഇറങ്ങിയ അദ്ദേഹത്തിന് വെള്ളത്തിൽവച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. സംഭവ സമയം ഐഎഫ്ഐയിലെ ഉദ്യോഗസ്ഥർ അവിടെ എത്തിയിരുന്നു. തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിന് ജീവൻ നഷ്ടമാകുകയായിരുന്നു. തക്കസമയത്ത് ഉദ്യോഗസ്ഥർ എത്തി രക്ഷാപ്രവർത്തനം നടത്തിയിട്ടും അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെടാനുണ്ടായ സാഹചര്യമാണ് പരിശോധിക്കുന്നത്.

