Author: sreejithakvijayan

ബെൽഫാസ്റ്റ്: കോളിൻ ഗ്ലെൻ വനമേഖലയിൽ തീപിടിത്തത്തെ തുടർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനം അവസാനിച്ചു. അപകടത്തിൽപ്പെട്ട സ്ത്രീയെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് പ്രദേശത്ത് തീപിടിത്തം ഉണ്ടായത്. ഏറെ നീണ്ട കഠിനമായ പ്രവർത്തനത്തിനൊടുവിലായിരുന്നു നോർതേൺ അയർലന്റ് ഫയർ ആന്റ് റെസ്‌ക്യൂ സർവ്വീസ് തീ നിയന്ത്രണ വിധേയം ആക്കിയത്. തുടർന്ന് സ്ഥലത്ത് കുടുങ്ങിക്കിടന്ന സ്ത്രീയെ കയർ ഉപയോഗിച്ച് രക്ഷിക്കുകയായിരുന്നു. രാത്രിയോടെയാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം അവസാനിച്ചത്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ കുഴഞ്ഞ് വീണ് മരിച്ച കണ്ണൂർ സ്വദേശി ജോണി ജോസഫിന്റെ കുടുംബത്തിന് കൈത്താങ്ങായി അയർലന്റിലെ മലയാളി സമൂഹം. ജോസഫിന്റെ കുടുംബത്തിന് സഹായം നൽകുന്നതിനും, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി ധനസമാഹരണം ആരംഭിച്ചു. ഇന്ന് വൈകീട്ടോടെ അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കാനാണ് തീരുമാനം. https://www.gofundme.com/f/donate-in-memory-of-late-johny-joseph?attribution_id=sl:09340699-6166-43b5-8620-e4bf700fb795&utm_campaign=natman_sharesheet_dash&utm_medium=customer&utm_source=whatsapp എന്ന ലിങ്ക് വഴി സുമനസ്സുകൾക്ക് സഹായം നൽകാം. ഇതിനോടകം തന്നെ 25,000 ലധികം യൂറോ സഹായമായി ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസം മുൻപായിരുന്നു ജോണി ജോസഫിന്റെ അപ്രതീക്ഷിത വിയോഗം. പ്രഭാതസവാരിയ്ക്കിടെ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു.

Read More

ഡബ്ലിൻ: ഡിഎംആർ നോർത്ത് ഗാർഡ ഡിവിഷന്റെ പുരസ്‌കാരം സ്വന്തമാക്കി കേരള ബാഡ്മിന്റൺ ക്ലബ്ബ് (കെബിസി) ജൂനിയർ ടീം. യൂത്ത് ഗ്രൂപ്പിനുള്ള പുരസ്‌കാരമാണ് ജൂനിയർ ടീം സ്വന്തമാക്കിയത്. ബാലിമൂണ്ണിൽ പ്രവർത്തിക്കുന്ന ക്ലബ്ബിൽ 120 ലധികം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. 13 മുതൽ 18 വരെ പ്രായമുള്ളവരുടെ ടീമാണ് പുരസ്‌കാര നേട്ടം സ്വന്തമാക്കിയത്. ഈ പ്രായത്തിലുള്ള 70 ലധികം കുട്ടികൾ ക്ലബ്ബിന്റെ ഭാഗമായി പരിശീലനം നേടുന്നുണ്ട്. ഇതിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളും കുട്ടികൾ തന്നെയാണ് ലീഡ് എടുക്കുന്നത്. ഡബ്ലിൻ ജുവനൈൽ ലീഗ് കപ്‌സിൽ ഒൻപത് ടീമുകaൾക്കാണ് ട്രോഫികൾ ലഭിച്ചത്.

Read More

ഡബ്ലിൻ: അയർലന്റിൽ കുടിയേറ്റക്കാർക്കായി പുതിയ മൈഗ്രേറ്റ് ഇന്റഗ്രേഷൻ ഫണ്ട് ആരംഭിച്ചു. 3.5 മില്യൺ യൂറോയാണ് ഫണ്ടിനത്തിൽ കുടിയേറ്റക്കാർക്കായി മാറ്റിവച്ചത്. കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക സംഘങ്ങൾക്ക് ഈ പണം ലഭിക്കും. മൈഗ്രേഷൻ സഹമന്ത്രി കോളം ബ്രോഫിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ഈ വർഷത്തേയ്ക്കുള്ള ഫണ്ടിനായുള്ള അപേക്ഷകൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. മുൻ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ ഇന്റഗ്രേഷൻ ഫണ്ടിന്റെയും കമ്യൂണിസ്റ്റ് ഇന്റഗ്രേഷൻ ഫണ്ടിന്റെയും സംയോജനമാണ് പുതിയ ഫണ്ട്.

Read More

ഡബ്ലിൻ: ഗർഭഛിദ്രത്തിനെതിരെ അവബോധമേകി ഡബ്ലിനിൽ ആയിരങ്ങൾ അണിനിരന്ന റാലി. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു ഡബ്ലിൻ സിറ്റി സെന്ററിൽ ആളുകൾ ഒത്തുകൂടിയത്. രാജ്യത്ത് ഗർഭഛിദ്രം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇതിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് റാലി ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.30 ന് പാർനൽ സ്‌ക്വയറിൽ നിന്നായിരുന്നു റാലി ആരംഭിച്ചത്. രണ്ടായിരത്തോളം പേർ റാലിയുടെ ഭാഗമായി. ഒ കോണൽ സ്ട്രീറ്റിലൂടെ സഞ്ചരിച്ച റാലി കസ്റ്റം ഹൗസ് ക്വേയിൽ സമാപിച്ചു. പ്രസംഗത്തോട് കൂടെ ആയിരുന്നു റാലിയ്ക്ക് സമാപനം ആയത്.

Read More

ഡബ്ലിൻ: വിശ്വാസ് MR & MS MALAYALI IRELAND’ 2025 ഷോ ഇന്ന്. ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിലാണ് വാശിയേറിയ പരിപാടി നടക്കുക. അയർലന്റ് മലയാളികളായ 15 ദമ്പതികളാണ് പരിപാടിയിൽ മത്സരിക്കുന്നത്. മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് 1,500 യൂറോയാണ് സമ്മാനം. രണ്ടാ സ്ഥാനം നേടുന്ന ദമ്പതിമാർക്ക് 1000 യൂറോയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 750 യൂറോയും സമ്മാനമായി ലഭിക്കും. വൈവിധ്യമാർന്ന കലാപരിപാടികളും ഡിസൈനർ ഷോയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലന്റ് സർക്കാരിന്റെ ഭവന നയത്തിൽ പ്രതിഷേധം കനക്കുന്നു. ഡബ്ലിൻ സിറ്റി സെന്ററിൽ സിഎടിയു ( കമ്യൂണിറ്റി ആക്ഷൻ ടെനന്റ്‌സ് യൂണിയന്റെ ) നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. രണ്ടായിരത്തോളം പേരാണ് നഗരമദ്ധ്യത്തിൽ അരങ്ങേറിയ പ്രതിഷേധ പ്രകനത്തിന്റെ ഭാഗമായത്. കുറഞ്ഞ നിരക്കിൽ കൂടുതൽ പാർപ്പിട സൗകര്യങ്ങൾ ഒരുക്കുക, സോഷ്യൽ ഹൗസിംഗ് വർദ്ധിപ്പിക്കുക, കുടിയൊഴിപ്പിക്കൽ നിരോധനം വീണ്ടും ഏർപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. 32 കൗണ്ടികളെ ഭവനരഹിതരുടെ സംരക്ഷണത്തിന് വേണ്ടിയുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പതാകകളും ബാനറുകളും കൈകളിലേന്തിയായിരുന്നു പ്രതിഷേധം. മുദ്രാവാക്യങ്ങളും വിളിച്ചിരുന്നു.

Read More

ഡൊണഗൽ: ഡൊണഗലിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതി. ഇതേ തുടർന്ന് യുവാവിനെ ഐസിസിയുവിൽ നിന്നും മാറ്റി. ഡെറിയിലെ ആൾട്ട്‌നാഗൽവിൻ ആശുപത്രിയിൽ ആണ് പരിക്കേറ്റ ടൈറോൺ ഇർവിൻ ചികിത്സയിൽ കഴിയുന്നത്. ഇരട്ട സഹോദരി ഷാനൻ ആണ് സഹോദരന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി മാധ്യമങ്ങളെ അറിയിച്ചത്. ഇർവിന്റെ രണ്ടാമത്തെ മകൾ റിയ റോസും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ കാലുകൾക്ക് ശസ്ത്രക്രിയ നടത്തിയെന്നാണ് വിവരം. അപകടത്തിൽ ഇർവിന്റെ ഭാര്യ നതാലി, ആറ് വയസ്സുകാരി എല്ല മക്ലാഫ്‌ളിൻ എന്നിവർ കൊല്ലപ്പെട്ടിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ വീടിന് നേരെ ബോംബ് ആക്രമണം നടത്തിയ കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി. 15 വയസ്സുള്ള പെൺകുട്ടിയെയും 20 വയസ്സുള്ള യുവാവിനെയുമാണ് കോടതിയിൽ ഹാജരാക്കിയത്. യുവാവിനെതിരെ കോടതി വിവിധ കുറ്റങ്ങൾ ചുമത്തി. 15 കാരിയെ ഡബ്ലിനിലെ കുട്ടികളുടെ കോടതിയിലാണ് ഹാജരാക്കിയത്. കുട്ടിയ്‌ക്കൊപ്പം അമ്മയും കോടതിയിൽ എത്തിയിരുന്നു. പ്രായപൂർത്തയാകാത്തതിനാൽ കുട്ടിയ്ക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ല. കുട്ടിയുടെ പേര് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. കോടതിയിൽ ഇരുവരും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഇത് നിരസിക്കുകയായിരുന്നു. ഇരുവരെയും കസ്റ്റഡിയിൽ വിട്ടു. മെയ് 21 ന് ആയിരുന്നു ഇരുവരും ചേർന്ന് ബാലിഫെർമോട്ടിലെ ലാൻഡെൻ റോഡിലുള്ള വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ ആളപായം ഉണ്ടായില്ലെങ്കിലും ആക്രമണത്തിന് ഇരയായ കുടുംബത്തിന്റെ വളർത്തുനായ ചത്തു. വീടിനും സാരമായ നാശനഷ്ടം ഉണ്ടായി.

Read More

ഡബ്ലിൻ: ഐറിഷ് സർക്കാരിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് വകുപ്പ് പീസ് കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട് മലയാളി നഴ്‌സ്. കണ്ണൂർ ആലക്കോട് സ്വദേശിനി ടെൻസിയ സിബിയ്ക്കാണ് അംഗീകാരം. ചെമ്പേരി സ്വദേശിയും അഭിഭാഷകനുമായ സിബി സെബാസ്റ്റ്യന്റെ ഭാര്യയും ടോമി- ത്രേസ്യാമ്മ ദമ്പതികളുടെ മകളുമാണ് ടെൻസിയ. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് അദ്ദേഹം ടെൻസിയയ്ക്ക് കൈമാറി. അയർലന്റിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും മലയാളി സമൂഹത്തിനുമുള്ള അംഗീകാരമായി പുതിയ പദവിയെ കാണുന്നതായി ടെൻസിയ പ്രതികരിച്ചു. 2005 ലാണ് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ടെൻസിയ അയർലന്റിൽ എത്തിയത്. നിലവിൽ ഡബ്ലിൻ ബ്ലാക്ക് റോക്ക് ഹോസ്പിറ്റലിൽ സീനിയർ നഴ്‌സ് ആണ്. ഡബ്ലിനിലാണ് ടെൻസിയ കുടുംബവുമൊത്ത് താമസിക്കുന്നത്.

Read More