ഡബ്ലിൻ: അയർലന്റിൽ പോലീസുകാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ വർഷം ഓരോ ദിവസവും ഒരു പോലീസുകാരൻ വീതം ആക്രമിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഡ്യൂട്ടി സമയങ്ങളിലാണ് ഇവർക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുന്നത്.
കഴിഞ്ഞ വർഷം 372 ഓഫീസർമാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഒരു ദിവസം ഒന്നിൽ കൂടുതൽ പോലീസുകാർ ആക്രമണത്തിന് ഇരയാകുന്നുവെന്നാണ് ഈ കണക്കുകൾ നൽകുന്ന സൂചന. ഇതിൽ 128 പേർക്ക് നേരെ ജോലി സമയത്തിനിടെ ആണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ മൂന്നര വർഷത്തിനിടെ 1307 ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുന്ന അക്രമ സംഭവങ്ങൾ ഉണ്ടായി.
Discussion about this post