മീത്ത്: കൗണ്ടി മീത്തിലെ ദോഗ്രെഡയിൽ ശിൽപ്പങ്ങൾ സ്ഥാപിച്ചു. രണ്ട് ശിൽപ്പങ്ങളാണ് പുതിയ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. ഇരു ശിൽപ്പങ്ങളും ബോയ്ൻ വാലിയിലേക്ക് പുതിയ കവാടങ്ങൾ തീർക്കും.
ദി വെൽ ഓഫ് വിസ്ഡം, ബോയാൻ, ഗോഡസ്സ് ഓഫ് ബോയ്ൻ എന്നിങ്ങനെയാണ് ശിൽപ്പങ്ങളുടെ പേരുകൾ. ഐറിഷ് മിത്തോളജിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ശിൽപ്പങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. മൂന്ന് വർഷങ്ങൾ നീണ്ട അധ്വാനത്തിന്റെ ഫലമായിട്ടാണ് ശിൽപ്പങ്ങൾ യാഥാർത്ഥ്യമായത്.
മീത്ത് കൗണ്ടി കൗൺസിൽ, പ്രദേശവാസികൾ, പ്രമുഖ വ്യാപാര കമ്പനികളായ ആമസോൺ, കൊക്കോ കോള എന്നിവയുമായി സഹകരിച്ച് ദോഗ്രഡ ടിഡി ടൗൺസ് ആണ് പദ്ധതി പൂർത്തിയാക്കിയത്.
Discussion about this post

