കാർലോ: കൗണ്ടി കാർലോയിൽ ബസിന് തീപിടിച്ച് അപകടം. വെളളിയാഴ്ച വൈകീട്ടോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം ഉണ്ടായത്. യാത്രികരെ കൃത്യസമയത്ത് രക്ഷിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
വൈകീട്ട് ആറ് മണിയ്ക്ക് ഗ്ലിൻ ക്രോസ്റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിൽ നിന്നും പുകയും പിന്നാലെ തീയും ഉയരുകയായിരുന്നു. ഉടൻ തന്നെ വാഹനം നിർത്തി മുഴുവൻ യാത്രികരെയും പുറത്തിറക്കി. സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്.
വിവരം അറിഞ്ഞ് അഗ്നിശമന സേനയെത്തി തീ അണച്ചു. എന്നാൽ അപ്പോഴേയ്ക്കും ബസ് പൂർണമായി കത്തിനശിച്ചു. സംഭവത്തിന് പിന്നാലെ വഴിയിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
Discussion about this post