- ബാലകൃഷ്ണപിള്ളയെന്ന അതികായനെ വീഴ്ത്തിയ ഐഷാപോറ്റി ; ബാലഗോപാലിന് ചുവട് പിഴയ്ക്കുമോ ?
- കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച ; അന്വേഷണം അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച്
- 300 കിലോമീറ്റർ വരെ പ്രവർത്തന പരിധി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ
- അച്ഛന്റെ ഘാതകനായി കാത്തിരിപ്പ് ; ജാമ്യത്തിലിറങ്ങിയപ്പോൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ
- രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം, നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം 28 ന് ; പ്രധാനമന്ത്രി എത്തും
- കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
- കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് അനുവദിച്ചേക്കും : അരുവിക്കര വേണമെന്ന് ശിവകുമാർ
- ‘ ഇവിടെ എല്ലാവരും സനാതനികളാണ് , സാറാ അലിഖാനും അങ്ങനെ എഴുതി നൽകണം , അതിൽ എന്താണ് എതിർപ്പ് ‘ ; കങ്കണ
Author: sreejithakvijayan
ഡബ്ലിൻ: അയർലന്റിൽ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയുടെ ദൃശ്യങ്ങൾ പുറത്ത്. 2023 സെപ്തംബറിൽ നടന്ന 157 മില്യൺ യൂറോയുടെ കൊക്കെയ്ൻ വേട്ടയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ കേസിലെ എട്ട് പ്രതികൾക്ക് കോടതി ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ലഹരി കടത്താൻ ശ്രമിച്ച എംവി മാത്യു എന്ന കപ്പലിലെ ക്യാപ്റ്റനും ഐറിഷ് സൈന്യവും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് പുറമേ ഐറിഷ് സേനാംഗങ്ങൾ ഫയറിംഗ് വാണിംഗ് നൽകുന്നതിന്റെ ദൃശ്യങ്ങളും ശബ്ദസന്ദേശവും പുറത്തുവിട്ടിട്ടുണ്ട്. കപ്പലിൽ നിന്നും ലഹരി പിടിച്ചെടുക്കുന്നതിന്റെ ആകാശ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അയർലന്റിലേക്ക് കടത്താൻ ശ്രമിച്ച 2.2 ടൺ കൊക്കെയ്ൻ ആയിരുന്നു അധികൃതർ പിടികൂടിയത്.
ഡബ്ലിൻ: അയർലന്റിലെ ജയിലുകളിലേക്ക് സിന്തറ്റിക് കഞ്ചാവ് കടത്തുന്നത് വ്യാപകമാകുന്നു. കത്തുകളുടെ രൂപത്തിലാണ് ഇവ ജയിൽ മുറികളിൽ എത്തുന്നത്. സംഭവം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. സിന്തറ്റിക് കഞ്ചാവ് കൊണ്ട് നിർമ്മിച്ച കത്തുകൾ കണ്ടുപിടിയ്ക്കുക ദുഷ്‌കരമാണ്. ഇത് മുതലെടുത്താണ് കത്തുകളുടെ രൂപത്തിൽ തപാൽ വഴി തടവുപുള്ളികളിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന കത്തുകൾ ഭക്ഷിക്കുകയോ കത്തിച്ച് പുക ശ്വസിക്കുകയോ ചെയ്യും. സംഭവം അറിഞ്ഞതോടെ ജയിലുകളിലേക്ക് വരുന്ന കത്തുകൾ നേരിട്ട് തടവുപുള്ളികൾക്ക് നൽകുന്നത് നിർത്തലാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം ഇതിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്താണ് അധികൃതർ തടവ് പുള്ളികൾക്ക് നൽകുന്നത്.
ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ വീടിനുള്ളിലേക്ക് കാറോടിച്ച് കയറ്റിയ ശേഷം തീയിട്ടു. സൗത്ത് ബെൽഫാസ്റ്റിലെ എറിൻവാലെ അവന്യൂവിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. വീടിനുളളിലേക്ക് കാറോടിച്ച് കയറ്റിയതിന് പിന്നാലെ പ്രതി തീയിടുകയായിരുന്നു. സംഭവത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിന്റെ വിശദാംശങ്ങൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ബെൽഫാസ്റ്റ്: ബാലിമെന കലാപ കേസിൽ മൂന്ന് പ്രതികൾക്കെതിരെ കൂടി കുറ്റം ചുമത്തി. 27 ഉം 42 ഉം 32 ഉം വയസ്സുള്ള യുവാക്കൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മൂന്ന് പേരെയും ഇന്നലെ ബാലിമെന മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പിടിച്ചുപറിക്കുറ്റമാണ് മൂന്ന് പേർക്കെതിരെയും ചുമത്തിയിരിക്കുന്നത്. കോടതി മൂന്ന് പേരെയും കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കും. അതേസമയം ബാലിമെന കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 46 പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്
ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തുന്നതിനായി പൊതുജന സഹായം തേടി പോലീസ്. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഡബ്ലിൻ 13 നിവാസിയായ ക്രിസ്റ്റീന സിയോബിർക്കയെ ആണ് കാണാതെ ആയത്. ഈ മാസം മൂന്ന് മുതലാണ് യുവതിയെ കാണാതെ ആയത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. 36 കാരിയായ യുവതിയ്ക്ക് 5 അടി 3 ഇഞ്ചാണ് ഉയരം. മെലിഞ്ഞ ശരീരമാണ് യുവതിയുടേത്. ബ്രൗൺ നിറത്തിലുള്ള മുടിയും നീല നിറത്തിലുള്ള കണ്ണുകളും ഉണ്ട്.ക്രിസ്റ്റീനയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൂലോക്ക് ഗാർഡ സ്റ്റേഷനുമായി 01 666 4200 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
ഡബ്ലിൻ: അയർലന്റിൽ ഉയർന്ന മർദ്ദം തിരികെ എത്തിയതായി മെറ്റ് ഐറാൻ. ഇതിന്റെ സ്വാധീന ഫലമായി അയർലന്റിൽ ഇന്നും വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കും. ഇന്ന് രാജ്യത്ത് അന്തരീക്ഷ താപനില 23 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഇന്ന് പൊതുവെ ചൂട് കൂടിയ കാലാവസ്ഥയായിരിക്കും രാജ്യത്ത് പകൽ അനുഭവപ്പെടുക. ഇതിനൊപ്പം നേരി ചാറ്റൽ മഴയും ലഭിക്കും. വടക്ക് കിഴക്കൻ മേഖലയിൽ ചൂട് കുറവായിരിക്കും. ഇതേസമയം തെക്ക് കിഴക്കൻ മേഖലയിൽ 23 ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിക്കും. നാളെയും വരും ദിവസങ്ങളിലും ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടും. നാളെ മെർക്കുറി 20 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി മോഷണം. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഇരകളുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പേർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിൽ ആക്രമണത്തിന് ഇരയായ രണ്ട് പേർ പുരുഷന്മാരാണ്. കത്തികാട്ടി ഭീഷണിപ്പെടുത്തി ഭയപ്പെടുത്തിയ ശേഷം ഇവരിൽ നിന്നും പണവും വിലകൂടിയ വസ്തുക്കളും അക്രമികൾ തട്ടിയെടുക്കുകയായിരുന്നു. മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിൽ എന്നാണ് ദൃക്‌സാക്ഷി മൊഴികൾ.
ലിമെറിക്: അന്തരിച്ച വിഖ്യാത നടൻ റിച്ചാർഡ് ഹാരിസിന്റെ ജീവിതം വ്യക്തമാക്കുന്ന പ്രദർശനത്തിന് തുടക്കം. ലിമെറിക് സിറ്റിയിലെ ദി ഹണ്ട് മ്യൂസിയത്തിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഹാരിസിന്റെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങൾ, വീഡിയോകൾ, വ്യക്തിജീവിതം വ്യക്തമാക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഡിക്കി ടു റിച്ചാർഡ് എന്നാണ് പ്രദർശനത്തിന് പേര് നൽകിയിരിക്കുന്നത്. നടനെന്ന നിലയിലേക്കുള്ള റിച്ചാർഡിന്റെ ജീവിത യാത്ര മ്യൂസിയം വിവരിക്കും. ഹാരി പോട്ടർ സീരീസിൽ അഭിനയിക്കുമ്പോൾ അദ്ദേഹം ധരിച്ചിരുന്ന ക്ലോക്ക് ഉൾപ്പെടെ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റിലെ ഗാർഡ കോളേജിൽ നിന്നും കഴിഞ്ഞ വർഷം പുറത്താക്കിയത് 70 ലധികം പേരെ. പ്രവേശനം നേടിയതിന് ശേഷം 76 ട്രെയിനികൾക്ക് കോളേജിൽ നിന്നും പുറത്ത് പോകേണ്ടിവന്നുവെന്നാണ് കണക്കുകൾ. വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. ടെമ്പിൾമോറിലെ കോളേജിൽ പ്രവേശനം നേടിയവരാണ് പുറത്താക്കപ്പെട്ടത്. മെഡിക്കൽ, ഫിസിക്കൽ ഉൾപ്പെടെ വിവിധ പരിശോധനകളിൽ ഇവർക്ക് നിലവാരം പുലർത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് ഇവരെ പുറത്താക്കിയത്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഇവർക്ക് കോളേജിൽ പ്രവേശനം നൽകുകയായിരുന്നു.
ബെൽഫാസ്റ്റ്: കോളിൻ ഗ്ലെൻ വനമേഖലയിൽ തീപിടിത്തത്തെ തുടർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനം അവസാനിച്ചു. അപകടത്തിൽപ്പെട്ട സ്ത്രീയെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് പ്രദേശത്ത് തീപിടിത്തം ഉണ്ടായത്. ഏറെ നീണ്ട കഠിനമായ പ്രവർത്തനത്തിനൊടുവിലായിരുന്നു നോർതേൺ അയർലന്റ് ഫയർ ആന്റ് റെസ്‌ക്യൂ സർവ്വീസ് തീ നിയന്ത്രണ വിധേയം ആക്കിയത്. തുടർന്ന് സ്ഥലത്ത് കുടുങ്ങിക്കിടന്ന സ്ത്രീയെ കയർ ഉപയോഗിച്ച് രക്ഷിക്കുകയായിരുന്നു. രാത്രിയോടെയാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം അവസാനിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
