ഗാൽവെ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ഗാൽവെയിലെ പ്രമുഖ ഗെയിം കമ്പനിയായ റൊമേറോ ഗെയിം. ഇതേ തുടർന്ന് 100 ഓളം തൊഴിലാളികളെ കമ്പനി പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയ്ക്കുള്ള ഫണ്ട് നിലച്ചതാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം ആയത്.
അടുത്തിടെയാണ് പബ്ലിഷർ ഫണ്ടിംഗ് നിർത്തലാക്കിയത്. ഇതോടെ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ അവതാളത്തിലായി. ഈ നില തുടർന്നാൽ കമ്പനി അടച്ചിടേണ്ട സാഹചര്യം ഉണ്ടാകും. 2014 ൽ ആണ് റൊമേറോ ഗെയിം സ്ഥാപിച്ചത്. പ്രമുഖ ഗെയിം ഡവലപ്പർമാരായ
ബ്രെൻഡയും ജോൺ റൊമേറോയും ചേർന്നാണ് സ്ഥാപിച്ചത്.
Discussion about this post