ടിപ്പററി: മലങ്കര സഭയുടെ ടിപ്പററി സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് നാളെ ( ഞായറാഴ്ച) തുടക്കം. രാവിലെ 9.15 ന് ഇടവക സഹവികാരി ഫാ. ജിത്തു വർഗ്ഗീസ് കുർബാന അർപ്പിക്കുന്നതോട് കൂടിയാകും ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകുക. ഒരാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പരിപാടി 15 ന് (ചൊവ്വാഴ്ച) നടക്കുന്ന പ്രധാന പെരുന്നാളോട് കൂടി സമാപിക്കും.
നാളെ രാവിലെ 11.15 ന് ഇടവക വികാരി ഫാ. നൈനാൻ പി കുറിയാക്കോസ് കൊടിയേറ്റ് നിർവ്വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ആദ്യഫല സമർപ്പണവും ഭവനസന്ദർശനവും നടക്കും. 14 ന് അയർലന്റ് ടീനേജസ് കോൺഫറൻസ് നടക്കും. അന്നേ ദിവസം വൈകീട്ട് 4.45 ന് ജീസസ് പ്രയർ ധ്യാനം, തുടർന്ന് സന്ധ്യാനമസ്കാരം, വചനപ്രഘോഷണം എന്നിവ നടക്കും. ഇതിന് ശേഷം പ്രദക്ഷിണം, ആശിർവാദം നേർച്ച വിളമ്പ്, ഗാനാർച്ചന, പ്രകാശ വിസ്മയം എന്നിവയും ഉണ്ടാകും. 15 ന് രാവിലെ 8.45 ന് പ്രഭാത നമസ്കാരത്തോടെ പ്രധാന പെരുന്നാൾ ആഘോഷം തുടങ്ങും.