ബെൽഫാസ്റ്റ്: കോളിൻ ഗ്ലെൻ വനമേഖലയിൽ തീപിടിത്തത്തെ തുടർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനം അവസാനിച്ചു. അപകടത്തിൽപ്പെട്ട സ്ത്രീയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് പ്രദേശത്ത് തീപിടിത്തം ഉണ്ടായത്.
ഏറെ നീണ്ട കഠിനമായ പ്രവർത്തനത്തിനൊടുവിലായിരുന്നു നോർതേൺ അയർലന്റ് ഫയർ ആന്റ് റെസ്ക്യൂ സർവ്വീസ് തീ നിയന്ത്രണ വിധേയം ആക്കിയത്. തുടർന്ന് സ്ഥലത്ത് കുടുങ്ങിക്കിടന്ന സ്ത്രീയെ കയർ ഉപയോഗിച്ച് രക്ഷിക്കുകയായിരുന്നു. രാത്രിയോടെയാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം അവസാനിച്ചത്.
Discussion about this post

