ഡബ്ലിൻ: അയർലന്റ് സർക്കാരിന്റെ ഭവന നയത്തിൽ പ്രതിഷേധം കനക്കുന്നു. ഡബ്ലിൻ സിറ്റി സെന്ററിൽ സിഎടിയു ( കമ്യൂണിറ്റി ആക്ഷൻ ടെനന്റ്സ് യൂണിയന്റെ ) നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. രണ്ടായിരത്തോളം പേരാണ് നഗരമദ്ധ്യത്തിൽ അരങ്ങേറിയ പ്രതിഷേധ പ്രകനത്തിന്റെ ഭാഗമായത്.
കുറഞ്ഞ നിരക്കിൽ കൂടുതൽ പാർപ്പിട സൗകര്യങ്ങൾ ഒരുക്കുക, സോഷ്യൽ ഹൗസിംഗ് വർദ്ധിപ്പിക്കുക, കുടിയൊഴിപ്പിക്കൽ നിരോധനം വീണ്ടും ഏർപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. 32 കൗണ്ടികളെ ഭവനരഹിതരുടെ സംരക്ഷണത്തിന് വേണ്ടിയുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പതാകകളും ബാനറുകളും കൈകളിലേന്തിയായിരുന്നു പ്രതിഷേധം. മുദ്രാവാക്യങ്ങളും വിളിച്ചിരുന്നു.
Discussion about this post