ഡബ്ലിൻ: ഗർഭഛിദ്രത്തിനെതിരെ അവബോധമേകി ഡബ്ലിനിൽ ആയിരങ്ങൾ അണിനിരന്ന റാലി. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു ഡബ്ലിൻ സിറ്റി സെന്ററിൽ ആളുകൾ ഒത്തുകൂടിയത്. രാജ്യത്ത് ഗർഭഛിദ്രം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇതിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് റാലി ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് 1.30 ന് പാർനൽ സ്ക്വയറിൽ നിന്നായിരുന്നു റാലി ആരംഭിച്ചത്. രണ്ടായിരത്തോളം പേർ റാലിയുടെ ഭാഗമായി. ഒ കോണൽ സ്ട്രീറ്റിലൂടെ സഞ്ചരിച്ച റാലി കസ്റ്റം ഹൗസ് ക്വേയിൽ സമാപിച്ചു. പ്രസംഗത്തോട് കൂടെ ആയിരുന്നു റാലിയ്ക്ക് സമാപനം ആയത്.
Discussion about this post

