ഡൊണഗൽ: ഡൊണഗലിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതി. ഇതേ തുടർന്ന് യുവാവിനെ ഐസിസിയുവിൽ നിന്നും മാറ്റി. ഡെറിയിലെ ആൾട്ട്നാഗൽവിൻ ആശുപത്രിയിൽ ആണ് പരിക്കേറ്റ
ടൈറോൺ ഇർവിൻ ചികിത്സയിൽ കഴിയുന്നത്.
ഇരട്ട സഹോദരി ഷാനൻ ആണ് സഹോദരന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി മാധ്യമങ്ങളെ അറിയിച്ചത്. ഇർവിന്റെ രണ്ടാമത്തെ മകൾ റിയ റോസും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ കാലുകൾക്ക് ശസ്ത്രക്രിയ നടത്തിയെന്നാണ് വിവരം. അപകടത്തിൽ ഇർവിന്റെ ഭാര്യ നതാലി, ആറ് വയസ്സുകാരി എല്ല മക്ലാഫ്ളിൻ എന്നിവർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post