ഡബ്ലിൻ: ഡബ്ലിനിൽ കുഴഞ്ഞ് വീണ് മരിച്ച കണ്ണൂർ സ്വദേശി ജോണി ജോസഫിന്റെ കുടുംബത്തിന് കൈത്താങ്ങായി അയർലന്റിലെ മലയാളി സമൂഹം. ജോസഫിന്റെ കുടുംബത്തിന് സഹായം നൽകുന്നതിനും, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി ധനസമാഹരണം ആരംഭിച്ചു. ഇന്ന് വൈകീട്ടോടെ അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കാനാണ് തീരുമാനം.
https://www.gofundme.com/f/donate-in-memory-of-late-johny-joseph?attribution_id=sl:09340699-6166-43b5-8620-e4bf700fb795&utm_campaign=natman_sharesheet_dash&utm_medium=customer&utm_source=whatsapp എന്ന ലിങ്ക് വഴി സുമനസ്സുകൾക്ക് സഹായം നൽകാം. ഇതിനോടകം തന്നെ 25,000 ലധികം യൂറോ സഹായമായി ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസം മുൻപായിരുന്നു ജോണി ജോസഫിന്റെ അപ്രതീക്ഷിത വിയോഗം. പ്രഭാതസവാരിയ്ക്കിടെ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു.

