ഡബ്ലിൻ: അയർലന്റിൽ കുടിയേറ്റക്കാർക്കായി പുതിയ മൈഗ്രേറ്റ് ഇന്റഗ്രേഷൻ
ഫണ്ട് ആരംഭിച്ചു. 3.5 മില്യൺ യൂറോയാണ് ഫണ്ടിനത്തിൽ കുടിയേറ്റക്കാർക്കായി മാറ്റിവച്ചത്. കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക സംഘങ്ങൾക്ക് ഈ പണം ലഭിക്കും.
മൈഗ്രേഷൻ സഹമന്ത്രി കോളം ബ്രോഫിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ഈ വർഷത്തേയ്ക്കുള്ള ഫണ്ടിനായുള്ള അപേക്ഷകൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. മുൻ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ ഇന്റഗ്രേഷൻ ഫണ്ടിന്റെയും കമ്യൂണിസ്റ്റ് ഇന്റഗ്രേഷൻ ഫണ്ടിന്റെയും സംയോജനമാണ് പുതിയ ഫണ്ട്.
Discussion about this post