ഡബ്ലിൻ: ഡബ്ലിനിൽ വീടിന് നേരെ ബോംബ് ആക്രമണം നടത്തിയ കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി. 15 വയസ്സുള്ള പെൺകുട്ടിയെയും 20 വയസ്സുള്ള യുവാവിനെയുമാണ് കോടതിയിൽ ഹാജരാക്കിയത്. യുവാവിനെതിരെ കോടതി വിവിധ കുറ്റങ്ങൾ ചുമത്തി.
15 കാരിയെ ഡബ്ലിനിലെ കുട്ടികളുടെ കോടതിയിലാണ് ഹാജരാക്കിയത്. കുട്ടിയ്ക്കൊപ്പം അമ്മയും കോടതിയിൽ എത്തിയിരുന്നു. പ്രായപൂർത്തയാകാത്തതിനാൽ കുട്ടിയ്ക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ല. കുട്ടിയുടെ പേര് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. കോടതിയിൽ ഇരുവരും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഇത് നിരസിക്കുകയായിരുന്നു. ഇരുവരെയും കസ്റ്റഡിയിൽ വിട്ടു.
മെയ് 21 ന് ആയിരുന്നു ഇരുവരും ചേർന്ന് ബാലിഫെർമോട്ടിലെ ലാൻഡെൻ റോഡിലുള്ള വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ ആളപായം ഉണ്ടായില്ലെങ്കിലും ആക്രമണത്തിന് ഇരയായ കുടുംബത്തിന്റെ വളർത്തുനായ ചത്തു. വീടിനും സാരമായ നാശനഷ്ടം ഉണ്ടായി.