ഡബ്ലിൻ: വിശ്വാസ് MR & MS MALAYALI IRELAND’ 2025 ഷോ ഇന്ന്. ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിലാണ് വാശിയേറിയ പരിപാടി നടക്കുക. അയർലന്റ് മലയാളികളായ 15 ദമ്പതികളാണ് പരിപാടിയിൽ മത്സരിക്കുന്നത്.
മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് 1,500 യൂറോയാണ് സമ്മാനം. രണ്ടാ സ്ഥാനം നേടുന്ന ദമ്പതിമാർക്ക് 1000 യൂറോയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 750 യൂറോയും സമ്മാനമായി ലഭിക്കും. വൈവിധ്യമാർന്ന കലാപരിപാടികളും ഡിസൈനർ ഷോയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Discussion about this post

