ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി മോഷണം. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഇരകളുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്ന് പേർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിൽ ആക്രമണത്തിന് ഇരയായ രണ്ട് പേർ പുരുഷന്മാരാണ്. കത്തികാട്ടി ഭീഷണിപ്പെടുത്തി ഭയപ്പെടുത്തിയ ശേഷം ഇവരിൽ നിന്നും പണവും വിലകൂടിയ വസ്തുക്കളും അക്രമികൾ തട്ടിയെടുക്കുകയായിരുന്നു. മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിൽ എന്നാണ് ദൃക്സാക്ഷി മൊഴികൾ.
Discussion about this post

