ലിമെറിക്: അന്തരിച്ച വിഖ്യാത നടൻ റിച്ചാർഡ് ഹാരിസിന്റെ ജീവിതം വ്യക്തമാക്കുന്ന പ്രദർശനത്തിന് തുടക്കം. ലിമെറിക് സിറ്റിയിലെ ദി ഹണ്ട് മ്യൂസിയത്തിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഹാരിസിന്റെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങൾ, വീഡിയോകൾ, വ്യക്തിജീവിതം വ്യക്തമാക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഡിക്കി ടു റിച്ചാർഡ് എന്നാണ് പ്രദർശനത്തിന് പേര് നൽകിയിരിക്കുന്നത്. നടനെന്ന നിലയിലേക്കുള്ള റിച്ചാർഡിന്റെ ജീവിത യാത്ര മ്യൂസിയം വിവരിക്കും. ഹാരി പോട്ടർ സീരീസിൽ അഭിനയിക്കുമ്പോൾ അദ്ദേഹം ധരിച്ചിരുന്ന ക്ലോക്ക് ഉൾപ്പെടെ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്.
Discussion about this post

