ഡബ്ലിൻ: അയർലന്റിൽ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയുടെ ദൃശ്യങ്ങൾ പുറത്ത്. 2023 സെപ്തംബറിൽ നടന്ന 157 മില്യൺ യൂറോയുടെ കൊക്കെയ്ൻ വേട്ടയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ കേസിലെ എട്ട് പ്രതികൾക്ക് കോടതി ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ലഹരി കടത്താൻ ശ്രമിച്ച എംവി മാത്യു എന്ന കപ്പലിലെ ക്യാപ്റ്റനും ഐറിഷ് സൈന്യവും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് പുറമേ ഐറിഷ് സേനാംഗങ്ങൾ ഫയറിംഗ് വാണിംഗ് നൽകുന്നതിന്റെ ദൃശ്യങ്ങളും ശബ്ദസന്ദേശവും പുറത്തുവിട്ടിട്ടുണ്ട്. കപ്പലിൽ നിന്നും ലഹരി പിടിച്ചെടുക്കുന്നതിന്റെ ആകാശ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അയർലന്റിലേക്ക് കടത്താൻ ശ്രമിച്ച 2.2 ടൺ കൊക്കെയ്ൻ ആയിരുന്നു അധികൃതർ പിടികൂടിയത്.