ഡബ്ലിൻ: അയർലന്റിലെ ഗാർഡ കോളേജിൽ നിന്നും കഴിഞ്ഞ വർഷം പുറത്താക്കിയത് 70 ലധികം പേരെ. പ്രവേശനം നേടിയതിന് ശേഷം 76 ട്രെയിനികൾക്ക് കോളേജിൽ നിന്നും പുറത്ത് പോകേണ്ടിവന്നുവെന്നാണ് കണക്കുകൾ. വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
ടെമ്പിൾമോറിലെ കോളേജിൽ പ്രവേശനം നേടിയവരാണ് പുറത്താക്കപ്പെട്ടത്. മെഡിക്കൽ, ഫിസിക്കൽ ഉൾപ്പെടെ വിവിധ പരിശോധനകളിൽ ഇവർക്ക് നിലവാരം പുലർത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് ഇവരെ പുറത്താക്കിയത്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഇവർക്ക് കോളേജിൽ പ്രവേശനം നൽകുകയായിരുന്നു.
Discussion about this post

