ഡബ്ലിൻ: അയർലന്റിൽ ഉയർന്ന മർദ്ദം തിരികെ എത്തിയതായി മെറ്റ് ഐറാൻ. ഇതിന്റെ സ്വാധീന ഫലമായി അയർലന്റിൽ ഇന്നും വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കും. ഇന്ന് രാജ്യത്ത് അന്തരീക്ഷ താപനില 23 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം.
ഇന്ന് പൊതുവെ ചൂട് കൂടിയ കാലാവസ്ഥയായിരിക്കും രാജ്യത്ത് പകൽ അനുഭവപ്പെടുക. ഇതിനൊപ്പം നേരി ചാറ്റൽ മഴയും ലഭിക്കും. വടക്ക് കിഴക്കൻ മേഖലയിൽ ചൂട് കുറവായിരിക്കും. ഇതേസമയം തെക്ക് കിഴക്കൻ മേഖലയിൽ 23 ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിക്കും.
നാളെയും വരും ദിവസങ്ങളിലും ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടും. നാളെ മെർക്കുറി 20 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
Discussion about this post

