Author: sreejithakvijayan

ഡബ്ലിൻ: ഗാർഡ കോളേജിലെ ട്രെയിനികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് വിമർശനവുമായി ഗാർഡ റെപ്രസെന്റേറ്റീവ് അസോസിയേഷൻ (ജിആർഎ) . ആദ്യം അഡ്മിഷൻ നൽകി പിന്നീട് ചോദ്യം ചോദിക്കുന്ന രീതി ശരിയല്ലെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു. 70 ലധികം ട്രെയിനികൾക്ക് കോളേജിൽ നിന്നും പുറത്തുപോകേണ്ടിവന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. ഗാർഡ റിക്രൂട്ട്‌മെന്റുമായി പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യാൻ മറക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് ജിആർഎ പ്രസിഡന്റ് മാർക്ക് ഒ മീര പറഞ്ഞു. ഗാർഡ ട്രെയിനികൾക്ക് പരിശീലനം നൽകുന്നതിൽ വരുത്തുന്ന കാലാതാമസം പലരെയും മറ്റ് ജോലികൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. ആദ്യം തിരഞ്ഞെടുക്കുക പിന്നീട് ചോദ്യം ചോദിക്കുക എന്ന സമ്പ്രദായം റിക്രൂട്ട്‌മെന്റ് രീതിയിൽ ഒഴിവാക്കണം എന്നും മീര പ്രതികരിച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുന്നു. ഇന്ന് രാവിലെവരെയുള്ള കണക്കുകൾ പ്രകാരം വിവിധ ആശുപത്രികളിലായി 400 രോഗികളാണ് കിടക്കകൾ ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അയർലന്റ് നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവിട്ടത്. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ ചികിത്സയിലുള്ള 277 രോഗികൾക്കാണ് കിടക്ക ലഭിക്കാനുള്ളത്. 119 പേർ വാർഡുകളിലും ചികിത്സയിലുണ്ട്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ഇവിടെയാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്ക ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. ലിമെറിക് ആശുപത്രിയിൽ 84 പേർക്കാണ് കിടക്കകൾ ആവശ്യമുള്ളത്. ഇതിൽ 36 പേർ എമർജൻസി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 36 രോഗികൾക്ക് കിടക്കൾ ആവശ്യമാണ്. മയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 23 രോഗികളാണ് കിടക്കകൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.

Read More

ഡബ്ലിൻ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കാൻ പാർക്ക് റൺ ചാലഞ്ചിന്റെ ഭാഗമായി അമ്മയും മകളും. കാർലോ സ്വദേശിയായ കേറ്റ് ഗെയ്‌നും എട്ട് വയസ്സുള്ള മകൾ സാറയുമാണ് 5 കിലോമീറ്റർ പാർക്ക് റൺ ചാലഞ്ചിന്റെ ഭാഗമാകുന്നത്. രണ്ട് ജീവകാരുണ്യ സംഘടനകൾക്കായി പണം കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം. 32 കൗണ്ടികളിലായി 32 ആഴ്ച നീണ്ടു നിൽക്കുന്നതാണ് ചാലഞ്ച്. ജൂൺ 28 ന് ആരംഭിച്ച റൺ ചാലഞ്ച് 2026 ജനുവരി 31 ന് ആണ് അവസാനിക്കുക. ഡബ്ലിനിൽ നിന്നും ആരംഭിച്ച യാത്ര കാർലോയിലാണ് അവസാനിക്കും. ചാരിറ്റി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് ദി കൂംബെ, സെറിബ്രൽ പാഴ്‌സി ഫുട്‌ബോൾ ഡെവലപ്‌മെന്റ് അക്കാദമി എന്നിവർക്കാരും കേറ്റ് ഗെയ്‌നും സാറയും ചേർന്ന് പണം നൽകുക.

Read More

ഡബ്ലിൻ: അയർലന്റിലെ നഗരങ്ങളെ രാത്രി സൗഹൃദമാക്കുന്നതിനായുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കഫേ ലേറ്റ്‌സ് എന്ന പേരിൽ ആരംഭിച്ച ആശയത്തിന് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. ഒൻപത് നഗരങ്ങളെയാണ് രാത്രി സൗഹൃദ നഗരങ്ങളാക്കി മാറ്റുന്നത്. ഡബ്ലിൻ സിറ്റി, കോർക്ക് സിറ്റി, ലിമെറിക് സിറ്റി, ഗാൽവെ സിറ്റി, കിൽക്കെന്നി സിറ്റി, സ്ലിഗോ, ദ്രോഗെഡ, ബുക്രാന, ലോംഗ്‌ഫോർഡ് ടൗൺ എന്നിവിടങ്ങളിലാണ് പുതിയ ആശയം നടപ്പിലാക്കുന്നത്. രാത്രിയുള്ള കഫേ സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

Read More

ഡബ്ലിൻ: ആരോഗ്യപരിചരണത്തിനായി എച്ച്എസ്ഇയുടെ ക്ലിനിക്കുകളിൽ എത്തുന്ന ലൈംഗിക തൊഴിലാളികളായ സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധന. പരിചരണം തേടിയെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ രണ്ട് വർഷത്തിനിടെ  43 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ട് വർഷം മുൻപ്  ജനറൽ പ്രാക്ടീഷണർമാരുടെ സേവനം ക്ലിനിക്കിൽ ആരംഭിച്ചതാണ് കൂടുതൽ പേർ ചികിത്സ തേടിയെത്താൻ കാരണം ആയത്. എച്ച്എസ്ഇയുടെ വിമെൻസ് ഹെൽത്ത് സർവ്വീസ് ആണ് ലൈംഗിക തൊഴിലാളികൾക്ക് ആവശ്യമായ പരിചരണം നൽകുന്നത്. ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തുന്നവരിൽ ഭൂരിഭാഗം പേരും ലൈംഗിക ചൂഷണം നേരിടുന്നവരാണ്.  ലൈംഗിക രോഗങ്ങൾ ബാധിച്ചവരും ചികിത്സയ്‌ക്കെത്തുന്നുണ്ട്.

Read More

ഡബ്ലിൻ: അയർലന്റിൽ കഴിഞ്ഞ വർഷം ലൈംഗിക കുറ്റകൃത്യങ്ങളിൽ വർദ്ധനവ്. കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 13.6 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് കോർട്ട്‌സ് സർവ്വീസിന്റെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള 3,650 പുതിയ കേസുകൾ ജില്ലാ കോടതിയിൽ എത്തി. 2023 ൽ ഇത് 3211 ആയിരുന്നു. പീഡനകേസുകളിൽ 434 പ്രതികൾക്ക് ശിക്ഷ വിധിച്ചു. മറ്റ് ക്രിമിനൽ കേസുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം കോടതികളിൽ 3,30,158 കേസുകൾ പരിഗണനയ്ക്ക് എത്തി. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ക്രിമിനൽ കേസുകൾ 6.3 ശതമാനം വർദ്ധിച്ചു. മോഷണ കേസിൽ 15.3 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി.

Read More

ഡബ്ലിൻ: അയർലന്റിൽ ജയിലുകളിലേക്ക് പ്രിസൺ ഓഫീസർമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്‌മെന്റ് ക്യാമ്പെയ്ൻ പുരോഗമിക്കുന്നു. ഓഗസ്റ്റ് വരെ റിക്രൂട്ട്‌മെന്റ് ക്യാമ്പെയ്ൻ തുടരും. ക്യാമ്പെയ്ൻ വഴി തിരഞ്ഞെടുക്കുന്ന 300 പേർക്കാണ് നിയമനം. ഐറിഷ് ജയിൽ സർവ്വീസ് ഡയറക്ടർ കരോൺ മക്കഫ്രിയാണ് ഇക്കാര്യം അറിയിച്ചത്. എഴുത്തു പരീക്ഷ, ശാരീരികക്ഷമതാ പരിശോധന, അഭിമുഖം, പശ്ചാത്തല പരിശോധന എന്നിവ ഉണ്ടാകും. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന യോഗ്യരായവർക്കാണ് നിയമനം ലഭിക്കുക. അയർലന്റിലെ ജയിലുകളിൽ തടവ് പുള്ളികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് റിക്രൂട്ട്‌മെന്റ് ക്യാമ്പെയ്ൻ വഴി പ്രിസൺ ഓഫീസർമാരെ നിയമിക്കുന്നത്.

Read More

ഡബ്ലിൻ: സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകളുടെ വലിപ്പം കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനം. സിൻ ഫെയ്ൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭവനമന്ത്രിയ്ക്ക് വട്ടാണെന്ന് സിൻ ഫെയ്‌നിന്റെ ഭവന വക്താവ് ഇയോയിൻ ഒ ബ്രോയിൻ പറഞ്ഞു. പുതിയ മാറ്റങ്ങൾ ഒരു പ്രയോജനവും കൊണ്ടുവരില്ല. ഭൂമിയുടെ വിലയും ഡെവലപ്പർമാരുടെ ചെലവുകളും വർദ്ധിപ്പിക്കുക മാത്രമാണ് ഇത് ചെയ്യുക. വാടക വർദ്ധിക്കുന്നതിനും ജീവിത നിലവാരം കുറയുന്നതിനും ഇത് കാരണമാകുമെന്നും ബ്രോയിൻ കുറ്റപ്പെടുത്തി. സിംഗിൾ റൂം അപ്പാർട്ട്‌മെന്റുകളുടെ വലിപ്പം 37 ൽ നിന്ന് 32 ചതുരശ്ര മീറ്ററാക്കിയും ത്രീ ബെഡ് അപ്പാർട്ട്‌മെന്റുകളുടെ വലിപ്പം 90 ൽ നിന്നും 76 ചതുരശ്ര മീറ്ററാക്കിയും കുറയ്ക്കാനാണ് സർക്കാർ തീരുമാനം.

Read More

ഡബ്ലിൻ/ ന്യൂയോർക്ക്: അമേരിക്കയിൽ വാഹനാപകടത്തിൽ ഐറിഷ് പൗരന് ദാരുണാന്ത്യം. കൗണ്ടി ഡൊണഗൽ സ്വദേശിയായ 30 കാരനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ആയിരുന്നു സംഭവം. കാലിഫോർണിയയിൽവച്ചാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഏതാനും വർഷങ്ങളായി ഭാര്യയും കുട്ടികളുമൊത്ത് അമേരിക്കയിലാണ് 30 കാരൻ താമസിച്ചുവരുന്നത്.

Read More

ഡബ്ലിൻ: അയർലന്റിൽ ഇന്ന് മുതൽ ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ഈ വാരം മുഴുവൻ രാജ്യത്ത് ചൂട് അനുഭവപ്പെടും. ഉയർന്നമർദ്ദത്തിന്റെ സ്വാധീന ഫലമായിട്ടാണ് അയർലന്റിൽ ചൂടുള്ള കാലാവസ്ഥ ആരംഭിച്ചിരിക്കുന്നത്. ഇന്ന് നല്ല വെയിലോടെ ആയിരിക്കും ദിനം ആരംഭിക്കുക. വരും മണിക്കൂറുകളിൽ ചൂടിന്റെ കാഠിന്യം വർദ്ധിക്കും. ഇന്ന് 23 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ട്. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 28 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം. രാത്രി കാലങ്ങളിൽ വരണ്ട കാലാവസ്ഥയാകും അനുഭവപ്പെടുക. തണുത്ത കാറ്റും ഉണ്ടാകും.

Read More