ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ വീടിനുള്ളിലേക്ക് കാറോടിച്ച് കയറ്റിയ ശേഷം തീയിട്ടു. സൗത്ത് ബെൽഫാസ്റ്റിലെ എറിൻവാലെ അവന്യൂവിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. വീടിനുളളിലേക്ക് കാറോടിച്ച് കയറ്റിയതിന് പിന്നാലെ പ്രതി തീയിടുകയായിരുന്നു. സംഭവത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിന്റെ വിശദാംശങ്ങൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Discussion about this post