ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തുന്നതിനായി പൊതുജന സഹായം തേടി പോലീസ്. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഡബ്ലിൻ 13 നിവാസിയായ ക്രിസ്റ്റീന സിയോബിർക്കയെ ആണ് കാണാതെ ആയത്.
ഈ മാസം മൂന്ന് മുതലാണ് യുവതിയെ കാണാതെ ആയത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. 36 കാരിയായ യുവതിയ്ക്ക് 5 അടി 3 ഇഞ്ചാണ് ഉയരം.
മെലിഞ്ഞ ശരീരമാണ് യുവതിയുടേത്. ബ്രൗൺ നിറത്തിലുള്ള മുടിയും നീല നിറത്തിലുള്ള കണ്ണുകളും ഉണ്ട്.ക്രിസ്റ്റീനയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൂലോക്ക് ഗാർഡ സ്റ്റേഷനുമായി 01 666 4200 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

