ഡബ്ലിൻ: മൂന്നോ അതിലധികോ കുട്ടികളുള്ള കുടുംബങ്ങൾ ഏറ്റവും കൂടുതലുള്ള യൂറോപ്യൻ യൂണിയനിലെ രാജ്യമായി അയർലന്റ്. പട്ടികയിൽ അയർലന്റിന് രണ്ടാം സ്ഥാനമാണ് ഉള്ളത്. അയർലന്റിലെ 31 ശതമാനം കുടുംബങ്ങളിലാണ് മൂന്നോ അതിലധികമോ കുട്ടികൾ ഉള്ളത്.
മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങളുടെ എണ്ണത്തിൽ സ്ലോവാക്യ ആണ് മുൻപന്തിയിൽ ഉള്ളത്. ഇവിടെ 35.6 ശതമാനം ആണ് മൂന്നിലധികം കുട്ടികളുള്ള കുടുംബങ്ങളുടെ അനുപാതം. മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങളുടെ എണ്ണം ഏറ്റവും കുറവ് ഫിൻലാൻഡിലാണ്. 18 ശതമാനം. തൊട്ട് പിന്നിലായി ലിത്വാനിയ (19.6 ശതമാനം), ജർമ്മനി (20.1 ശതമാനം) എന്നീ രാജ്യങ്ങളുമുണ്ട്.
യൂറോപ്യൻ യൂണിയനിൽ 49.8 ശതമാനം കുടുംബങ്ങളിൽ 1 കുട്ടിമാത്രമാണ് ഉള്ളത്. 37.6 ശതമാനം കുടുംബങ്ങളിൽ രണ്ട് കുട്ടികൾ വീതമുണ്ട്. 12.6 ശതമാനം കുടുംബങ്ങളിൽ മാത്രമാണ് മൂന്ന് കുട്ടികൾ വീതമുള്ളത്.

