ഡബ്ലിൻ: വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതിയ്ക്ക് ജയിൽ ശിക്ഷ. പ്രതിയായ ജെയിംസ് ഫ്യൂരി (32) യ്ക്ക് രണ്ട് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 25 ന് ആയിരുന്നു ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.
ഡബ്ലിൻ വിമാനത്താവളത്തിൽ വച്ചായിരുന്നു സംഭവം. നാല് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവ് ആയിരുന്നു ഇയാൾ കടത്താൻ ശ്രമിച്ചത്. എന്നാൽ വിമാനത്താവളത്തിൽ നടന്ന പരിശോധനയ്ക്കിടെ ഇയാൾ പിടിയിലാകുകയായിരുന്നു. വിൽപ്പനയ്ക്ക് വേണ്ടി ഐബിസയിൽ നിന്നുമാണ് ഇയാൾ വിമാനത്തിൽ കഞ്ചാവ് എത്തിച്ചത്.
Discussion about this post

