ഡബ്ലിൻ: ഡബ്ലിനിലെ കിൻസീലിൽ പുതിയ ഭവന പദ്ധതിയ്ക്ക് അനുമതി നൽകി ഫിംഗൽ കൗണ്ടി കൗൺസിൽ. പ്രദേശവാസികളുടെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് ലാന്റ് ഡവലപ്മെന്റ് ഏജൻസിയ്ക്ക് കൗൺസിൽ അനുമതി നൽകിയത്. 193 റെസിഡൻഷ്യൽ യൂണിറ്റുകളാണ് ഇവിടെ നിർമ്മിക്കുക.
മലാഹൈഡ് റോഡിലുള്ള മുൻ ടീഗാസ്ക് റിസർച്ച് സെന്ററിന്റെ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക. എന്നാൽ ഇതിനെതിരെ പ്രദേശവാസികൾ ശക്തമായ എതിർപ്പ് ഉയർത്തുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നിലവിലെ താമസക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇതിനിടെ പുതിയ താമസക്കാർ എത്തുന്നത് പ്രദേശത്തെ സാഹചര്യം കൂടുതൽ വഷളാക്കുമെന്നാണ് പ്രദേശവാസികൾ ആശങ്കപ്പെടുന്നത്.
Discussion about this post

