ഡബ്ലിൻ: ഐറിഷ് റെയിലിന് നാശനഷ്ടം ഉണ്ടാക്കിയ സംഭവത്തിൽ യുവാവിന് ശിക്ഷ വിധിച്ച് കോടതി. 240 മണിക്കൂർ സാമൂഹ്യസേവനം ചെയ്യാനാണ് കോടതിയുടെ ഉത്തരവ്. അല്ലെങ്കിൽ രണ്ട് വർഷം തടവ് അനുഭവിക്കേണ്ടിവരും. 2020 ജനുവരിയിലും 2022 മെയിലും ആയിരുന്നു യുവാവ് റെയിൽവേയ്ക്ക് നാശനഷ്ടം വരുത്തിയത്.
25 കാരനായ റോക്ക് കാലിറ്റിസ് ആണ് കുറ്റക്കാരൻ. ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയുടേത് ആണ് ഉത്തരവ്. റെയിൽ കാര്യേജിന് മുകളിലെ ഇന്റിരീയറിൽ യുവാവ് ഗ്രാഫിറ്റി വരച്ചുവെന്നാണ് കേസ്. ഇത് വൃത്തിയാക്കാൻ റെയിൽവേയ്ക്ക് വലിയ തുക ചിലവഴിക്കേണ്ടിവന്നു. മൂന്ന് സംഭവങ്ങളിലായി റെയിൽവേയ്ക്ക് 26,000 യൂറോ ആയിരുന്നു നഷ്ടം സംഭവിച്ചത്.
Discussion about this post

