ക്ലോൺമെൽ: മൂന്നാമത് ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 ( Clonmel Summer Fest 2025) അടുത്ത മാസം. ഓഗസ്റ്റ് രണ്ടിന് ഫെസ്റ്റിന്റെ പ്രധാന ആകർഷണമായ സെവൻസ് ഫുട്ബോൾ ഫിയസ്റ്റയും( 7’s FOOTBALL FIESTA) നടക്കും. ക്ലോൺമെൽ ടിപ്പ് (Clonmel TIPP) ഇന്ത്യൻ കമ്മ്യൂണിറ്റിയാണ് ഫുട്ബോൾ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ മത്സരത്തിന്റെ കിക്ക് ഓഫ് നിർവ്വഹിക്കും. മത്സരത്തിൽ വിജയികളാകുന്ന ടീമിന് 501 യൂറോ ആണ് സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം നേടുന്നവർക്ക് 251 യൂറോയും മൂന്നാം സ്ഥാനക്കാർക്ക് 151 യൂറോയും സമ്മാനമായി ലഭിക്കും.
മത്സരത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി SAJAN- 0871277578, ABIMON- 0892563477, ANEESH TIMOTHY- 0892380934 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 100 യൂറോയാണ് രജിസ്ട്രേഷൻ ഫീസ്.

