ഡബ്ലിൻ: അയർലന്റിൽ അധികം വൈകാതെ വൻ വൈദ്യുതി പ്രതിസന്ധി നേരിട്ടേക്കാമെന്ന് റിപ്പോർട്ട്. പത്ത് ലക്ഷം വീടുകളിൽ വൈദ്യുതി മുടങ്ങും. നാഷണൽ ഗ്രിഡ് ഓപ്പറേറ്റർമാർക്ക് മതിയായ ബാക്കപ്പ് എനർജി ഉറപ്പാക്കാൻ കഴിയാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം ആകുന്നത്.
സെപ്തംബറിലാകും വൈദ്യുതി മുടങ്ങുക. ഇത് പരിഹരിക്കാൻ എമർജൻസി ലാമ്പുകളും, കൺവെർട്ടറുകളും കരുതണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം. 50,0000ത്തിലേറെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആഴ്ചയിൽ ഒരിക്കൽ വൈദ്യുതി മുടങ്ങുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ വൈദ്യുതി പ്രതിസന്ധി കാത്തിരിക്കുന്നതായുള്ള വിവരം പുറത്തുവരുന്നത്.
Discussion about this post

