ഡബ്ലിൻ:ക്ലോണാഡ്കിനിൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. 30 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഷാൻകാസ് പ്രദേശത്തെ വീട്ടിൽ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ പോലീസ് അബോധാവസ്ഥയിൽ കിടക്കുന്ന 30 കാരനെയായിരുന്നു കണ്ടത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. വീട്ടിൽ പോലീസ് ശാസ്ത്രീയ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.
Discussion about this post

