ഡബ്ലിൻ: ഗാർഡ ട്രെയിനികളെ പുറത്താക്കിയ വിഷയത്തിൽ മലക്കം മറിഞ്ഞ് ഗാർഡ കോളേജ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിന് മറുപടിയായി നൽകിയത് തെറ്റായ വിവരങ്ങളാണെന്നാണ് ഗാർഡ കോളേജ് ഇപ്പോൾ വ്യക്തമാക്കുന്നത്. 57 ട്രെയിനികൾക്ക് മാത്രമാണ് കോളേജിൽ നിന്നും പുറത്തുപോകേണ്ടിവന്നത് എന്നും കോളേജ് വ്യക്തമാക്കി. വിവരാവകാശ രേഖയിൽ കഴിഞ്ഞ വർഷം 76 ഗാർഡ ട്രെയിനികളെ പുറത്താക്കി എന്നായിരുന്നു ഉണ്ടായിരുന്നത്.
വിഷയം വലിയ വിമർശനത്തിലേക്ക് വഴിമാറിയതോടെയാണ് പ്രതികരണവുമായി ഗാർഡ കോളേജ് രംഗത്ത് എത്തിയത്. 2024 ജനുവരി മുതൽ 57 ട്രെയിനികളാണ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതെന്ന് ഗാർഡ പ്രസ് ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. വിവരാവകാശം നിയമപ്രകാരം ലഭിച്ച ചോദ്യത്തിന് മറുപടി നൽകുന്നതിൽ പിഴവ് സംഭവിച്ചു. മേൽനോട്ടത്തിലെ പിശകിനെ തുടർന്നാണ് തെറ്റായ വിവരം നൽകേണ്ടിവന്നത് എന്നും പ്രസ്താവനയിൽ ഗാർഡ പ്രസ് ഓഫീസ് വ്യക്തമാക്കി.

