ഡബ്ലിൻ/ തിരുവനന്തപുരം: അയർലന്റ് മലയാളിയും സാഹിത്യകാരനുമായ രാജു കുന്നക്കാട്ടിന് വീണ്ടും പുരസ്കാരം. സംസ്കാര സാഹിത്യവേദിയുടെ മികച്ച നാടക രചനയ്ക്കുള്ള പുരസ്കാരം ആണ് ഏറ്റവും ഒടുവിലായി അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ ഒലിവ് മരങ്ങൾ സാക്ഷിയെന്ന നാടകത്തിനാണ് പുരസ്കാരം.
ഒലിവ് മരങ്ങൾ സാക്ഷിയെന്ന നാടകത്തിന് ലഭിക്കുന്ന ഏഴാമത്തെ പുരസ്കാരമാണ് ഇത്. ജൂലൈ 20 ന് അച്യുത മേനോൻ സെന്ററിൽവച്ച് നടക്കുന്ന പരിപാടിയിൽ അദ്ദേഹത്തിന് പുരസ്കാരം കൈമാറും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
Discussion about this post

