ഡബ്ലിൻ: അയർലന്റിലെ ഫോർ സ്റ്റാർ ഹോട്ടലായ വൈൻപോർട്ട് ലോഡ്ജിന്റെ വരുമാനത്തിൽ കുറവ്. നികുതിയ്ക്ക് ശേഷമുള്ള വരുമാനത്തിൽ പോയ വർഷം വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2023 ലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ 47 ശതമാനത്തിന്റെ കുറവാണ് 2024 ൽ ഉണ്ടായത്.
2023 ൽ 1.05 മില്യൺ യൂറോ ആയിരുന്നു ഹോട്ടലിന് വരുമാനമായി ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇത്5,59,636 യൂറോ ആയി ചുരുങ്ങി. 2022 ൽ 1,96,066 യൂറോയും 2021 ൽ 72,7359 യൂറോയും ആയിരുന്നു വരുമാനം.
ദമ്പതികളായ റേ ബൈൺ, ജെയ്ൻ ഇംഗ്ലീഷ് എന്നിവരാണ് വൈൻപോർട്ട് ലോഡ്ജ് ഹോട്ടലിന്റെ ഉടമസ്ഥർ. വരുമാനം കുറയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇവർ വിലയിരുത്തി വരികയാണ്.
Discussion about this post

