ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ബോൺഫയർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസിന് അപേക്ഷ. ബോൺഫയർ സൈറ്റിന് സമീപമായി ഇലക്ട്രിസിറ്റി സബ്സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബോൺഫയർ നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. നോർതേൺ അയർലന്റ് പോലീസാണ് ഇത് സംബന്ധിച്ച അപേക്ഷ ലഭിച്ച വിവരം അറിയിച്ചത്.
സൗത്ത് ബെൽഫാസ്റ്റിലെ മെറിഡി സ്ട്രീറ്റിലാണ് ബോൺഫയർ സ്ഥാപിച്ചിട്ടുള്ളത്. ഇതിന് സമീപമായുള്ള ഇലക്ട്രിക് സബ്സ്റ്റേഷനിൽ നിന്നാണ് പ്രദേശത്തെ രണ്ട് ആശുപത്രികളിലേക്ക് വൈദ്യുതി എത്തുന്നത്. ബോൺഫയർ കത്തിക്കുന്നത് സബ്സ്റ്റേഷന് തകരാറ് സംഭവിക്കാനും അതുവഴി ആശുപത്രിയിലേക്ക് വൈദ്യുതി എത്തുന്നത് തടസ്സപ്പെടാനും കാരണമാകും. ഇത് ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കും. ഈ സാഹചര്യത്തിലാണ് പോലീസിന് അപേക്ഷ ലഭിച്ചിരിക്കുന്നത്. ബെൽഫാസ്റ്റ് സിറ്റി കൗൺസിലാണ് ആവശ്യമുന്നയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

