ഡബ്ലിൻ: ഐറിഷ് ജനതയുടെ മൂന്നിൽ രണ്ട് ഭാഗവും രാജ്യത്തിനുള്ളിൽ അഴിമതി വ്യാപകമാണെന്ന് വിശ്വസിക്കുന്നതായി റിപ്പോർട്ട്. അഞ്ചിൽ ഒരാൾ അഴിമതി തങ്ങളുടെ നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായും വിശ്വസിക്കുന്നു. യൂറോപ്യൻ കമ്മീഷനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
യൂറോബാരോമീറ്റർ പോളിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്യൻ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. അയർലന്റിൽ അഴിമതി വ്യാപകമാണെന്ന് 63 ശതമാനം പേർ വിശ്വസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 41 ശതമാനം പേർ ഈ പ്രശ്നം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രൂക്ഷമാകുമെന്ന് വിശ്വസിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
Discussion about this post

