വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. സംഭവത്തിൽ 60 കാരിയായ സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബല്ലിനാലാക്കിൽ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
60 കാരനാണ് മരിച്ചത്. എൻ4 ൽ വൈകീട്ട് 4.20 ഓടെയായിരുന്നു അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റിരുന്നു. ഇരുവരെയും മിഡ്ലാന്റ് റീജിയണൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും 60 കാരൻ മരിക്കുകയായിരുന്നു.
Discussion about this post

