ഡബ്ലിൻ: അയർലന്റിൽ വീവർ മീനുകളുടെ ആക്രമണത്തിനെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം. നാഷണൽ പോയിസൺസ് ഇൻഫർമേഷൻ സെന്ററാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ബീച്ചുകളിലും മറ്റും വെള്ളത്തിൽ ഇറങ്ങുമ്പോൾ ജാഗ്രത വേണമെന്ന് സെന്റർ അറിയിച്ചു.
അടുത്തിടെ വീവർ മീനുകളുടെ 12 ഓളം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ്. കാലാവസ്ഥ അനുകൂലമായതിനാൽ നിരവധി പേരാണ് സമയം ചിലവഴിക്കാൻ ബീച്ചുകളിലേക്ക് എത്തുന്നത്.
മേൽഭാഗത്തെ ചിറകിൽ വിഷമുള്ള ചെറിയ ഇനം മീനുകളാണ് വീവർ ഫിഷുകൾ. ഐറിഷ് തീരങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഇവ ശരീരത്തിൽ കുത്തിയാൽ കഠിനമായ വേദനയും വീക്കവും അനുഭവപ്പെടും.
Discussion about this post

