ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ യുവതിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 21 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
ചൊവ്വാഴ്ചയോടെയായിരുന്നു സംഭവം. ബ്രൂസ്വാലെ പാർക്ക് മേഖലയിലെ വീട്ടിൽ വച്ചായിരുന്നു യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. വൈകീട്ട് 4.40 ഓടെ വിവരം ലഭിച്ച പോലീസ് പ്രദേശത്തെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് 21 കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

