ഡബ്ലിൻ: യൂറോപ്പിലെ എയർപോർട്ടുകളിൽ ഇനി ഇമിഗ്രേഷൻ ചെക്കിംഗുകൾ ഞൊടിയിടയിൽ പൂർത്തിയാകും. ഇതുമായി ബന്ധപ്പെട്ട് യൂറോപ്യൻ പാർലമെന്റ് നിയമം പാസാക്കി. കാലങ്ങളായി യൂറോപ്പിലേക്കുള്ള യാത്രാവേളയിൽ അനുഭവിച്ച് പോരുന്ന ബുദ്ധിമുട്ടുകളാണ് ഇതോടെ അവസാനിക്കുന്നത്.
പുതിയ ബയോമെട്രിക് എൻട്രി/ എക്സിറ്റ് സംവിധാനം കൊണ്ടുവന്നാണ് എയർപോർട്ടുകളിലെ യാത്രാക്ലേശം പരിഹരിക്കുന്നത്. ഈ വർഷം ഒക്ടോബർ മുതൽ എയർപോർട്ടുകളിൽ ഈ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനകൾ ആരംഭിക്കും. പാസ്പോർട്ട് സ്റ്റാമ്പിംഗിന് പകരമായി ബയോമെട്രിക് ഡാറ്റയും ഡിജിറ്റൽ രേഖകളും ആകും ഈ സംവിധാനം വഴി ഉപയോഗിക്കുക. ഇതോടെ ഷെങ്കൻ വിസകളും ഡിജിറ്റലാകും.
Discussion about this post

