ഡബ്ലിൻ: മിഡ്ലാന്റ് ഇന്ത്യൻ ഫെസ്റ്റ് ‘ ഉത്സവ് (UTSAV)2025 ൽ ആവേശമായി മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ആടിയും പാടിയും ബേസിൽ വേദിയെ ഇളക്കി മറിച്ചു. ഡി.ജെ സനയുടെ പെർഫോമൻസ് കൂടി ചേർന്നപ്പോൾ പരിപാടി ഏറെ ശ്രദ്ധേയമായി. ആയിരക്കണക്കിന് പേരായിരുന്നു പോർട്ളീഷിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായത്.
അയർലന്റിലെ നഴ്സിംഗ് സമൂഹത്തിന്റെ സേവനങ്ങളെ ബേസിൽ പ്രശംസിച്ചു. തനിക്ക് ഐറിഷ് മലയാളി സമൂഹത്തിൽ നിന്നും ലഭിച്ച സ്നേഹത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ഡി.ജെ സനയുടെ സംഗീത പരിപാടിയ്ക്ക് പുറമേ നിരവധി കലാ- കായിക പരിപാടികൾ പരിപാടിയുടെ ഭാഗമായി അരങ്ങേറി.
ഇന്ത്യയുടെ രുചി അയർലന്റിന് പകരാൻ ഇന്ത്യൻ സ്റ്റോളുകളും ഫൂഡ് ട്രക്കുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. തിരുവാതിരയുൾപ്പെടെയുള്ള കലാപരിപാടികൾ പോർട്ട്ളീഷ് ജനതയ്ക്ക് പുതിയ അനുഭവമായി.

