ഡബ്ലിൻ: അപ്പാർട്ട്മെന്റുകളുടെ വലിപ്പം സംബന്ധിച്ച സർക്കാരിന്റെ പുതിയ മാനദണ്ഡങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കെട്ടിട നിർമ്മാണ രംഗത്തെ വിദഗ്ധർ. തങ്ങളുമായി ആലോചിക്കാതെയാണ് സർക്കാർ തീരുമാനം എടുത്തത് എന്നും ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും വിദഗ്ധർ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് അപ്പാർട്ട്മെന്റുകളുടെ വലിപ്പം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്.
സർക്കാരിന്റെ പുതിയ തീരുമാനം നിലവിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ ഉചിതമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഐറിഷ് പ്ലാനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഗവിൻ ലോലർ പറഞ്ഞു. ഭവന നിർമ്മാണത്തിലെ ചിലവ് കുറയ്ക്കാനോ ഭവന കൈമാറ്റം വേഗത്തിലാക്കാനോ ഇതുകൊണ്ട് കഴിഞ്ഞെന്ന് വരില്ല. സർക്കാരിന്റെ പ്രവൃത്തികളിൽ നിർമ്മാണ രംഗത്തുള്ളവർക്ക് വലിയ ആശങ്കയാണ് ഉള്ളത്. സർക്കാർ ബന്ധപ്പെട്ട സംഘടനകളുമായി ആലോചിക്കാതെയാണ് തീരുമാനം കൈക്കൊണ്ടത് എന്നും ലോലർ അഭിപ്രായപ്പെട്ടു.

