ടൈറോൺ: കൗണ്ടി ടൈറോണിലെ വിവാദമായ ബോൺഫയറിന് തീയിട്ടു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ബോട്ടിൽ എത്തുന്ന അഭയാർത്ഥികളുടെ രൂപം മുകളിൽ നൽകി കൊണ്ടായിരുന്നു ടൈറോണിൽ ബോൺഫയർ നിർമ്മിച്ചത്. ഇതായിരുന്നു വിവാദത്തിന് കാരണം ആയത്. വിദ്വേഷം പടർത്തുന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബോൺഫയറിന് തീപടർന്നത്. മുകൾ ഭാഗത്തെ ബോട്ടാണ് കത്തിനശിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഡംഗനോണിലെ മോയ്ഗഷെലിലാണ് ബോൺഫയർ സ്ഥാപിച്ചിട്ടുള്ളത്.
Discussion about this post

