കോർക്ക്: കൗണ്ടി കോർക്കിലെ പാർക്കുകളിൽ സൗജന്യമായി സൺസ്ക്രീൻ വിതരണം ചെയ്യും. കൗണ്ടിയിലെ നാല് പാർക്കുകളിലാണ് തിങ്കളാഴ്ച മുതൽ സൗജന്യമായി സൺസ്ക്രീൻ നൽകി തുടങ്ങുക. രാജ്യത്ത് ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
അമിതമായ വെയിൽ സ്കിൻ ക്യാൻസറിന് കാരണമായേക്കാമെന്ന് ഐറിഷ് ക്യാൻസർ സൊസൈറ്റി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പാർക്കുകൾ വഴി സൺസ്ക്രീൻ വിതരണം ചെയ്യുന്നത്. വില പലരെയും സൺസ്ക്രീൻ ഉപയോഗത്തിൽ നിന്നും പിൻതിരിപ്പിക്കുന്നുണ്ട്. അതിനാലാണ് പാർക്കുകൾ വഴി സൗജന്യമായി സൺസ്ക്രീൻ നൽകാൻ അധികൃതർ തീരുമാനിച്ചത്.
Discussion about this post

