ഡബ്ലിൻ: പലസ്തീൻ ജിഎഎ ടീം അംഗങ്ങൾക്ക് വിസ നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വിഷയം സംബന്ധിച്ച് അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ വൈകീട്ടോടെ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. കുട്ടികളുടെ ക്ഷേമവും പരിചരണവും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് വിസ നിഷേധിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നും നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
47 പേരാണ് സമ്മർ ടൂറിന്റെ ഭാഗമായി അയർലന്റിലേക്ക് വരാനിരുന്നത്. എന്നാൽ ഇവരുടെ വിസ അപേക്ഷ ഐറിഷ് ഇമിഗ്രേഷൻ വിഭാഗം തള്ളുകയായിരുന്നു. മതിയായ രേഖകളുടെ അഭാവത്തെ തുടർന്നാണ് അപേക്ഷ തള്ളിയത് എന്നാണ് അധികൃതർ അറിയിക്കുന്നത്.

