ഡബ്ലിൻ: ചൂട് കൂടിയ കാലാവസ്ഥയെ തുടർന്ന് വിവിധ കൗണ്ടികളിൽ പ്രഖ്യാപിച്ച യെല്ലോ വാണിംഗ് നിലവിൽ വന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് 14 കൗണ്ടികളിൽ യെല്ലോ വാണിംഗ് ആരംഭിച്ചത്. ശനിയാഴ്ച രാവിലെ 6 മണിവരെ മുന്നറിയിപ്പ് തുടരും.
കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലോങ്ഫോർഡ്, ലൗത്ത്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, കാവൻ, മോനാഗൻ, റോസ്കോമൺ, ടിപ്പററി എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളിൽ അന്തരീക്ഷ താപനില 27 ഡിഗ്രിവരെ രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ മുന്നറിയിപ്പുള്ള കൗണ്ടികളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി.
Discussion about this post

