Author: sreejithakvijayan

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ഡിങ്കിബോട്ടിൽ സഞ്ചരിക്കുന്നതിനിടെ  അപകടത്തിൽപ്പെട്ട യുവാക്കളെ രക്ഷിച്ചു. പൊള്ളൻ തീരത്ത് ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബീച്ചിൽ ഡിങ്കി ബോട്ടിൽ യാത്ര ചെയ്യുകയായിരുന്നു യാവാക്കൾ. ഇതിനിടെ ശക്തമായ കാറ്റ് അനുഭവപ്പെട്ടതോടെ ഇവർ ബോട്ട് നിയന്ത്രണം വിട്ട് ദൂരേയ്ക്ക് ഒഴുകി പോകുകയായിരുന്നു. സംഭവം കണ്ട മറ്റ് വിനോദസഞ്ചാരികൾ ഉടനെ തന്നെ കോസ്റ്റ്ഗാർഡിനെ വിളിച്ചു. ഇവരെത്തി യുവാക്കളെ രക്ഷിക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആയിരുന്നു യുവാക്കളെ കരയിൽ എത്തിച്ചത്.

Read More

കോർക്ക്: കൗണ്ടി കോർക്കിലെ പാർക്കുകളിൽ ഇന്ന് മുതൽ സൗജന്യമായി സൺസ്‌ക്രീൻ വിതരണം ചെയ്യും. നാല് പാർക്കുകളിൽ എത്തുന്നവർക്കാണ് സൗജന്യമായി സൺസ്‌ക്രീൻ ലഭിക്കുക. കോർക്ക് കൗണ്ടി കൗൺസിലാണ് പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അയർലന്റിൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി അടുത്തിടെ ക്യാൻസർ സൊസൈറ്റി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ത്വക്കിലെ ക്യാൻസർ തടയുക ലക്ഷ്യമിട്ടാണ് കൗൺസിൽ സൗജന്യമായി സൺസ്‌ക്രീൻ വിതരണം ചെയ്യുന്നത്. സൺസ്‌ക്രീനുകളുടെ വില താങ്ങാൻ കഴിയാത്തതിനാൽ ആളുകൾ ഇതിന്റെ ഉപയോഗം വേണ്ടെന്ന് വയ്ക്കുകയാണെന്നാണ് ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നത്. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ സൺസ്‌ക്രീനുകൾ ഉപയോഗിക്കാതിരിക്കുന്നത് ക്യാൻസർ സാദ്ധ്യത വർദ്ധിപ്പിക്കും.

Read More

ഡബ്ലിൻ: അയർലന്റിൽ പബ്ബുകൾ വ്യാപകമായി അടച്ച് പൂട്ടുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് 2100 ലധികം പബ്ബുകളാണ് അടച്ച് പൂട്ടിയത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 20 വർഷത്തിനിടെ പ്രതിവർഷം ശരാശരി 112 പബ്ബുകൾ അടച്ച്പൂട്ടിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡ്രിങ്ക്‌സ് ഇൻഡസ്ട്രി ഗ്രൂപ്പ് ഓഫ് അയർലന്റ് നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. 2005 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ അയർലന്റിൽ 2199 പബ്ബുകളാണ് അടച്ച് പൂട്ടിയത്. ഇതിന് പുറമേ പബ്ബുകൾക്ക് ലൈസൻസ് നൽകുന്ന കാര്യത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. ലൈസൻസ് നൽകുന്നതിൽ 25 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ പബ്ബുകൾ അടച്ചുപൂട്ടിയത്. 37.2 ശതമാനം. ഓഫ്‌ലേ, കോർക്ക് എന്നീ നഗരങ്ങളാണ് പിന്നീട് വരുന്നത്.

Read More

ഡബ്ലിൻ: ഇടിമിന്നൽ സാദ്ധ്യതയെ തുടർന്ന് അതീവ ജാഗ്രതയിൽ അയർലന്റ്. വിവിധ കൗണ്ടികളിൽ പ്രഖ്യാപിച്ച യെല്ലോ വാണിംഗ് അവസാനിച്ചു. അതേസമയം കൊണാച്ചിലെ യെല്ലോ വാണിംഗ് ഇന്ന് രാവിലെ ആറ് മണിയോട് കൂടി അവസാനിക്കും. മൂന്ന് കൗണ്ടികളിൽ ആയിരുന്നു ശക്തമായ ഇടിമിന്നലിന്റെയും മഴയുടെയും പശ്ചാത്തലത്തിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചത്. ഇതിന് പുറമേ കൊണാച്ചിന്റെ ചില ഭാഗങ്ങളിലും പ്രത്യേകം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ ഉച്ച മുതൽ രാത്രി 10 മണിവരെയായിരുന്നു ഇവിടെ മുന്നറിയിപ്പ് ഉണ്ടായിരുന്നത്.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നട്ട്‌സ് കോർണറിലെ ബാലിഹിൽ റോഡിലായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. ഇരു യുവാക്കളും സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ പോലീസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ റോഡ് അടച്ചിട്ടു. പരിക്കേറ്റയാൾ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

Read More

ടൈറോൺ: ഗതാഗതക്കുരുക്കിനെ തുടർന്ന് കോ ടൈറോണിലെ ഒരു പ്രധാന റോഡ് അടച്ചിട്ടു. മൊയ്ഗാഷെലിലെ മെയിൻ റോഡാണ് അടച്ചിട്ടത്. വാഹനയാത്രികർ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു. രാവിലെ റോഡിൽ വാഹനാപകടം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ വഴിയ്ക്ക് പകരം മറ്റ് വഴികൾ യാത്രയ്ക്കായി തിരഞ്ഞെടുക്കണമെന്നാണ് പോലീസ് നിർദ്ദേശം.

Read More

ലിമെറിക്: ലിമെറിക്കിൽ 71 കാരന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയുടെ മാനസിക നില പരിശോധിക്കാൻ ഉത്തരവിട്ട് കോടതി. 43 കാരനായ ഫിലിപ്പ് ആംബ്രോസാണ് കേസിലെ പ്രതി. 71 കാരനായ മൈക്കൽ ഹയീസിനെയാണ് ആംബ്രോസ് കൊലപ്പെടുത്തിയത്. ശനിയാഴ്ച ആംബ്രോസിനെ ലിമെറിക്ക് ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ വേളയിലാണ് കോടതി മാനസിക നില പരിശോധിക്കാൻ ഉത്തരവിട്ടത്. കോടതി ഇയാൾക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. ഈ വേളയിൽ പ്രതി ഒന്നും കോടതിയോട് പ്രതികരിച്ചിരുന്നില്ല. സ്വഭാവത്തിലും അസ്വാഭാവികത പ്രകടമായതോടെ കോടതി മാനസിക നില പരിശോധിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: വടക്കൻ ബെൽഫാസ്റ്റിലെ ആർഡോയ്ൻ മേഖലയിലൂടെ ഓറഞ്ച് ഓർഡർ പരേഡ് സമാധാനമായി കടന്ന് പോയി. ഞായറാഴ്ച രാവിലെയോടെയായിരുന്നു ഇവിടെ ആളുകൾ ചേർന്ന് പരേഡ് സംഘടിപ്പിച്ചത്. മുൻ വർഷങ്ങളിൽ പരേഡിനിടെ പ്രദേശത്ത് സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉപാധികളോടെ പരേഡ് നടത്താൻ പരേഡ് കമ്മീഷൻ അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പരേഡ് സംഘടിപ്പിച്ചത്. രാവിലെ എട്ടരയോടെ അംഗങ്ങൾ വുഡ്‌വെയിൽ ഒത്തുകൂടി. ഇവിടെ നിന്നുമാണ് പരേഡ് ആരംഭിച്ചത്. വുഡ്‌വെയ്ൽ റോഡിലൂടെയും ക്രംലിൻ റോഡിലൂടെയും നീങ്ങിയ പരേഡ് ലിഗോണിയൽ ഓറഞ്ച് ഹാളിലാണ് അവസാനിച്ചത്.

Read More

ഡബ്ലിൻ: ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ അയർലന്റിലെ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി മെറ്റ് ഐറാൻ. എട്ട് കൗണ്ടികളിലാണ് മുന്നറിയിപ്പുള്ളത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആരംഭിക്കുന്ന യെല്ലോ വാണിംഗ് രാത്രി 10 മണിവരെ തുടരും. ക്ലെയർ, ലിമെറിക്ക്, കെറി, ഗാൽവേ, ലൈട്രിം, മയോ, റോസ്‌കോമൺ, സ്ലിഗോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഈ കൗണ്ടികളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. വെള്ളപ്പൊക്ക സാദ്ധ്യതയും പ്രവചിക്കുന്നുണ്ട്. ശക്തമായ ഇടിമിന്നലിനെ തുടർന്ന് വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. വാഹന യാത്രയ്ക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം. അതിനാൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read More

ഡബ്ലിൻ: അയർലന്റിലെ ജയിലുകളിൽ നിന്നും നൂറ് കണക്കിന് തടവ് പുള്ളികളെ വിട്ടയച്ചു. ജയിലുകൾ നിറഞ്ഞ പശ്ചാത്തലത്തിലാണ് അധികൃതരുടെ തീരുമാനം. ഐറിഷ് പ്രിസൺ സർവ്വീസ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. വധഭീഷണി മുഴക്കിയതുൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലെ പ്രതികളായ 46 തടവുകാർ വിട്ടയച്ചവരിൽ ഉൾപ്പെടുന്നു. മെയ് പകുതിവരെയുള്ള കണക്കുകൾ പ്രകാരം ജയിലുകളിലെ സ്ഥലപരിമിതിയെ തുടർന്ന് 580 പേരെയാണ് വിട്ടയച്ചത്. ലഹരി കേസിൽ പിടികൂടിയ 157 പേർ വിട്ടയച്ചവരിൽ ഉൾപ്പെടുന്നു. ട്രാഫിക് നിയമം ലംഘിച്ച 72 പേരെ വിട്ടയച്ചു. മോഷണക്കേസിൽ തടവിൽ പാർപ്പിച്ച 36 പേരെ വിട്ടയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Read More