ഡബ്ലിൻ: അയർലന്റിൽ പബ്ബുകൾ വ്യാപകമായി അടച്ച് പൂട്ടുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് 2100 ലധികം പബ്ബുകളാണ് അടച്ച് പൂട്ടിയത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 20 വർഷത്തിനിടെ പ്രതിവർഷം ശരാശരി 112 പബ്ബുകൾ അടച്ച്പൂട്ടിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഡ്രിങ്ക്സ് ഇൻഡസ്ട്രി ഗ്രൂപ്പ് ഓഫ് അയർലന്റ് നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. 2005 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ അയർലന്റിൽ 2199 പബ്ബുകളാണ് അടച്ച് പൂട്ടിയത്. ഇതിന് പുറമേ പബ്ബുകൾക്ക് ലൈസൻസ് നൽകുന്ന കാര്യത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. ലൈസൻസ് നൽകുന്നതിൽ 25 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.
ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ പബ്ബുകൾ അടച്ചുപൂട്ടിയത്. 37.2 ശതമാനം. ഓഫ്ലേ, കോർക്ക് എന്നീ നഗരങ്ങളാണ് പിന്നീട് വരുന്നത്.

