ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നട്ട്സ് കോർണറിലെ ബാലിഹിൽ റോഡിലായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. ഇരു യുവാക്കളും സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ പോലീസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ റോഡ് അടച്ചിട്ടു. പരിക്കേറ്റയാൾ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

