കോർക്ക്: നോറോവൈറസ് വ്യാപനത്തോട് മല്ലിട്ട് കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രി. നിരവധി വാർഡുകളിൽ രോഗവ്യാപനം രൂക്ഷമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഛർദ്ദിയോ, വയറിളക്കമോ ഉള്ളവർ ആശുപത്രിയിൽ എത്തരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. രോഗികളെ കാണാൻ സന്ദർശകർക്ക് ആശുപത്രിയിൽ നിയന്ത്രണമുണ്ട്. ആശുപത്രിയിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.
Discussion about this post

